നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി
1 min read

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതുവരെ നെഗറ്റീവ് ആയത് 49 പരിശോധനാ ഫലങ്ങള്‍.
ഏകദേശം 12 ദിവസത്തോളമായി രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രണ്ടു തവണ ആന്റിബോഡി നല്‍കിയിട്ടുണ്ട്. പക്ഷേ, രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടില്ല. 40 പേരെ കൂടി ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ ചേര്‍ത്തു. 152 പേരാണ് ആകെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറത്ത് നിന്നുള്ളവര്‍ മാത്രമല്ല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
രോഗിയുമായി പ്രൈമറി കോണ്‍ടാക്റ്റ് ഉള്ളവരില്‍ ചെറിയ ലക്ഷണങ്ങളുള്ള എട്ട് പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ഐസിയുവിലാണുള്ളത്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.
