വനിതാവിംഗ് അമ്പലത്തറ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം
1 min read

അമ്പലത്തറ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് അമ്പലത്തറ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം വനിതാവിങ് ജില്ലാ പ്രസിഡന്റ് ശ്രീമതി രേഖ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ യൂണിറ്റ് വനിതാവിങ്ങ് പ്രസിഡന്റ് ശ്രീമതി സരിജാ ബാബു അധ്യക്ഷത വഹിച്ചു. അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് ശ്രീ ഗോപാലൻ മുഖ്യ അതിഥിയായി. അമ്പലത്തറ യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ ജയരാജൻ, മറ്റു ഭാരവാഹികളും, വനിതാ വിംഗ് ജില്ല ജനറൽ സെക്രട്ടറി മായാ രാജേഷ്, ജില്ലാ ട്രഷറർ ശ്രീമതി ജയലക്ഷ്മി, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി ലീല തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീജ ജയരാജൻ സ്വാഗതവും, ട്രഷറർ മഞ്ജുള കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
