July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

പ്രവർത്തകർക്ക് പെൻഷനുമില്ല ഗ്രാറ്റിവിറ്റിയുമില്ല; രാഷട്രീയത്തിലും റിട്ടയർമെന്റ് വേണം: ജി സുധാകരൻ

1 min read
SHARE

സർക്കാർ സംവിധാനം പോലെ തന്നെ രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരൻ. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.62 വർഷമായി പാർട്ടിയിലുണ്ട്. ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്നറിയണം. തനിക്ക് പ്രശ്നമില്ല. പെൻഷൻ കിട്ടും. ചികിത്സാ സഹായവും കിട്ടും. ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യുന്നുവെന്ന് അറിയണമെന്നും സുധാകരൻ പറഞ്ഞു. താൻ എംഎൽഎ ആയത് കൊണ്ട് രക്ഷപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഴിയടച്ച് വേദികെട്ടിയുള്ള സമ്മേളനത്തിനെയും ജി സുധാകരൻ പരോക്ഷമായി വിമർശിച്ചു. സമരം ചെയ്യുന്നവർ ഗതാഗത നിയമം പാലിക്കണമെന്നായിരുന്നു നിർദേശം.

സഹകരണ വകുപ്പ് ഏറ്റെടുക്കുമ്പോൾ എല്ലാം കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു. പാവപ്പെട്ടവരെ സഹായിക്കാൻ പത്ത് പൈസയില്ലായിരുന്നു. സർക്കാർ പണം മുടക്കിയാണ് വി എസ് സർക്കാർ സഹകരണ മേഖലയെ സംരക്ഷിച്ചത്.

പുതിയ തലമുറയായാലും പഴയ തലമുറ ആയാലും ഇച്ഛാശക്തിയുള്ളവർക്കേ വിജയിക്കാനാവൂ. എങ്കിലേ ഏത് രംഗത്തും ശോഭിക്കാൻ കഴിയൂ. വിലക്കയറ്റം ഇവിടെ രൂക്ഷമാണ്. വിലവിവരപ്പട്ടിക വയ്ക്കണമെന്നത് പാലിക്കുന്നില്ല. സാധനങ്ങൾക്ക് പലകടകൾ പല വില വാങ്ങുന്നു. ഇതെന്താ വെള്ളരിക്ക പട്ടണമാണോയെന്നും ജി സുധാകരൻ ചോദിച്ചു.