ബൈക്കിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു
1 min read

മയ്യിൽ: ബൈക്കിടിച്ച് പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കണ്ണാടിപ്പറമ്പ് മാലോട്ടിലെ എൻ പി ഫാറൂഖ് (45) ആണ് മരിച്ചത്.കൊളച്ചേരിമുക്കിലെ പെട്രോൾ പമ്പിന് സമീപത്ത് ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം.സ്വകാര്യ വാഹനത്തിലെ ഡ്രൈവറായ ഫാറൂഖ് വാഹനം ഗ്യാരേജിൽ വെച്ചിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്.കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: കുന്നുമ്മൽ പുതിയ പുരയിൽ മൊയ്തീൻ (മാലോട്ട്), മാതാവ്: ജമീല. ഭാര്യ: കദീജ (പാട്ടയം). മക്കൾ: ഫർദീം, ഫാത്തിമ (ഇരുവരും വിദ്യാർഥികൾ).
ഇന്ന് ചൊവ്വാഴ്ച പകൽ 11 മണിക്ക് മാലോട്ട് പൊതുദർശനം, തുടർന്ന് കമ്പിൽ മൈതാനി പള്ളിയിൽ കബറടക്കം നടക്കും.
