പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി ഷാൻ അരുവിപ്ലാക്കൽ അറസ്റ്റിൽ

1 min read
SHARE

പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം. വണ്ടിപ്പെരിയാ‌ർ സ്വദേശി ഷാൻ അരുവിപ്ലാക്കൽ ആണ് പിടിയിലായത്.

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയാണ് ഷാൻ. പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ഷാനിനെതിരെ ഉയർന്നുവന്ന പരാതി. മൂന്ന് വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.അതേസമയം കോഴിക്കോട് കഞ്ചാവ് വലിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവ് പൊലീസിൻ്റെ പിടിയിലായി. അനസ് വാളൂരാണ് പിടിയിലായത്. യൂത്ത് ലീഗ് നൊച്ചാട് മണ്ഡലം സീനിയർ വൈസ് പ്രസിഡൻ്റ് ആണ് അനസ്. പേരാമ്പ്ര പൊലീസ് ആണ് അനസിനെ അറസ്റ്റ് ചെയ്തത്