August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 17, 2026

10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; കേരളത്തിന്റെ കായിക മേഖലയിലെ നിക്ഷേപം കുതിക്കുന്നുവെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍

SHARE

കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കുകയും ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രി അറിയിച്ചു.മൊത്തം പതിനായിരം കോടിയുടെ നിക്ഷേപമാണ് വന്നെതെങ്കിലും പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ പുന:പരിശോധനയ്ക്ക് അയച്ചു. വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) 1200 കോടിയുടെ പ്രൊപ്പോസലാണ് മുന്നോട്ട് വെച്ചത്.