തളിപ്പറമ്പ സി എച്ച് സെൻ്ററിന് 3 ലക്ഷം കൈമാറി
1 min read

തളിപ്പറമ്പ സി എച്ച് സെൻ്ററിന് പഴയങ്ങാടി ശാഖ മുസ്ലിം ലീഗ് കമ്മറ്റി സ്വരൂപിച്ച 3 ലക്ഷം രൂപ പ്രസിഡണ്ട് അഡ്വ എസ് മുഹമ്മദ്, സെക്രട്ടറി അബ്ദുൽ കരീം ചേലേരി എന്നിവർക്ക് കൈമാറി. ചെങ്ങളായി നെല്ലൻ ഓഡിറ്റോറിയത്തിൽ ചേർന്ന കുടുംബ സംഗമത്തിൽ ശാഖ പ്രസിഡണ്ട് എം കെ സത്താർ,പിടിഎ കോയ, പിടി മുഹമ്മദ്, വി കെ നജീബ് എന്നിവരാണ് തുക കൈമാറിയത്.
