പിഎന്‍ജിയെ വീഴ്ത്തി മൂന്നാം വിജയം; സൂപ്പര്‍ 8 ഉറപ്പിച്ച് അഫ്ഗാനിസ്ഥാന്‍
1 min readട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ എയ്റ്റിലേക്ക്. പിഎന്‍ജിക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് റാഷിദ് ഖാനും സംഘവും സ്വന്തമാക്കിയത്. പിഎന്‍ജിയെ 95 റണ്‍സില്‍ ഓള്‍ഔട്ടാക്കിയ അഫ്ഗാനിസ്ഥാന്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇതോടെ ഗ്രൂപ്പ് സിയില്‍ നിന്ന് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ 8 ഉറപ്പിച്ചു. രണ്ട് മത്സരങ്ങളില്‍ ഒരു വിജയം പോലുമില്ലാതെ ന്യൂസിലന്‍ഡ് ടൂർണമെന്‍റില്‍ നിന്ന് പുറത്തായി.