നൂറ് മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയില്ല’: വീണ്ടും വിഷം തുപ്പി യോഗി
1 min read

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പരാമർശം വൻ വിവാദത്തിൽ. നൂറ് മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയില്ലെന്ന യോഗിയുടെ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ലീങ്ങളും സുരക്ഷിതരാണെന്നും ബംഗ്ലാദേശും പാക്കിസ്ഥാനും ഇതിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്കക്ക് നൽകിയ പോഡ്കാസ്റ്റിലാണ് യോഗിയുടെ വിദ്വേഷ
“100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്ലീം കുടുംബം സുരക്ഷിതമാണ്. അതിന് അതിന്റെ എല്ലാ മതപരമായ കർമ്മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒന്ന് പറയട്ടെ, 100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദു കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിൽ പോലും അവർക്ക് സുരക്ഷിതരായിരിക്കാൻ കഴിയുമോ? ഇല്ല. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്. ആരെങ്കിലും ആക്രമിക്കപ്പെടുകയാണെങ്കിൽ, നമ്മൾ ആക്രമിക്കപ്പെടുന്നതിന് മുമ്പ് നമ്മൾ ജാഗ്രത പാലിക്കണം… ഉത്തർപ്രദേശിൽ, മുസ്ലീങ്ങളാണ് ഏറ്റവും സുരക്ഷിതർ. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ, അവരും സുരക്ഷിതരാണ്. 2017 ന് മുമ്പ് യുപിയിൽ കലാപങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഹിന്ദു കടകൾ കത്തുന്നുണ്ടെങ്കിൽ, മുസ്ലീം കടകളും കത്തുന്നുണ്ടായിരുന്നു. 2017 ന് ശേഷം കലാപം നിലച്ചു. ഇപ്പോൾ, ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ, മുസ്ലീങ്ങളും സുരക്ഷിതരാണ്…”- ഇങ്ങനെയായിരുന്നു യോഗിയുടെ വിവാദ പരാമർശം.
