പാലക്കാട് കാട്ടാന ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം.
1 min read

പാലക്കാട് കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി 65കാരനായ മാധവനാണ് മരിച്ചത്.
പറമ്ബിക്കുളം തേക്കടി വരടികുളം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന മാധവൻ, സുഹൃത്തുക്കളോടൊപ്പം അല്ലിമൂപ്പൻ കോളനിയിലെ കടയില്‍ നിന്ന് തിരിച്ചു പോവുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
