കൊല്ലത്തെ ഒമ്പതാം ക്ലാസ്സുകാരിയുടെത് തൂങ്ങിമരണം തന്നെ; സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
1 min readകൊല്ലം ചിതറ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ്സുകാരിയുടെത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടി ലൈംഗിക ചൂഷണം നേരിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും റൂറൽ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒമ്പതാം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട് എന്നാണ് കുടുംബത്തിന്റെ നിലപാട്. വിശദമായി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ റൂറൽ പോലീസ് മേധാവിക്കും പരാതി നൽകി.ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന യുവാവിന്റെ പങ്ക് അന്വേഷിക്കണം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കുടുംബം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.