July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

93-ാമത് ആത്മ നിര്‍ഭര്‍ഭാരത് ദേശീയ അവാര്‍ഡ് മലനാട് ചാനലിന്

1 min read
SHARE

രാജ്യത്തെ ഗ്രാമീണ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന സമഗ്രസംഭാവനകള്‍ നല്‍കുന്ന സംരംഭകര്‍ക്ക് നല്‍കിവരുന്ന ദേശീയ അവാര്‍ഡായ 93-ാമത് ആത്മ നിര്‍ഭര്‍ ഭാരത് പുരസ്‌ക്കാരം മലനാട് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മലനാട് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ബെന്നി ഏലിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. നാഷണല്‍ അച്ചീവേഴ്‌സ് ഫൗണ്ടേഷനും ബിസിനസ് ആന്റ് പ്രോഫിറ്റ്‌സ് എന്ന മാഗസിനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ചാനല്‍ ഡയറക്ടര്‍ പി.ജെ ഗിരീഷ് കുമാര്‍, പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ രഞ്ജിത്ത് നായ്ക്കട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എം.പി കൃപാനാഥ്മല്ല, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‌സ് കണ്ണന്താനം, മുന്‍ എംപിമാരായ കെ.സി ത്യാഗി, ജെ.കെ ജെയ്ന്‍, മുന്‍ സിക്കിം ഗവര്‍ണ്ണര്‍ വി.പി സിംഗ്, പ്രമുഖ വ്യവസായി പി.എന്‍ ഖന്ന തടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.

വളര്‍ന്നുവരുന്ന ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥക്ക് കരുത്ത് പകരുന്നതാണ് ഇത്തരം സംരംഭങ്ങളെന്ന് പ്രമുഖര്‍ വിലയിരുത്തി. വയനാടിന്റെ ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളോടെ 25-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് മലനാട്. രാജ്യത്ത് പ്രാദേശിക ചാനലുകള്‍ക്ക് നല്‍കുന്ന ലൈസന്‍സ് ഈ വര്‍ഷം മലനാടിന് ലഭിച്ച വിവരവും ഇതിനൊപ്പം അറിയിച്ചു.

കേരളത്തില്‍ ആദ്യം ഈ ലൈസന്‍സ് ലഭിക്കുന്ന പ്രാദേശിക ചാനലാണ് മലനാട്. വാര്‍ത്താസമ്മേളനത്തില്‍ മലനാട് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ബെന്നി ഏലിയാസ്, ചാനല്‍ ഡയറക്ടര്‍ പി.ജെ ഗരീഷ് കുമാര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ രഞ്ജിത്ത് നായ്ക്കട്ടി, ഫിനാന്‍സ് ഡയറക്ടര്‍ അനീഷ് ഡേവിഡ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ വിജയകുമാര്‍ സി എന്നിവര്‍ പങ്കെടുത്തു.