ബിരുദമുണ്ടോ? റെയില്‍വേ വിളിക്കുന്നു, NTPCയില്‍ 8113 ഒഴിവുകള്‍.

1 min read
SHARE

ന്യൂഡൽഹി: 8,113 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് ‘നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി’യില്‍ ഗ്രാജുവേറ്റ് ലെവല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 8,113 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ 1,736 ഒഴിവുകളുണ്ട്. സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിൽ 994 ഒഴിവുകളാണ് ഉള്ളത്. ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ തസ്തികയില്‍ 3,144 ഒഴിവുകളും, ജൂനിയര്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിൽ 1,507 ഒഴിവുകളുമുണ്ട്.എസ്‌സി, എസ്ടി, വിമുക്ത ഭടന്‍, വനിതകള്‍, വികലാംഗര്‍, ട്രാന്‍സ്‌ജെന്റര്‍, ന്യൂനപക്ഷം, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്