ശ്രീകണ്ഠാപുരം നഗരസഭ കൃഷി ഭവന്റെ നേതൃത്വത്തിൽ ഓണം സമൃദ്ധി കർഷക ചന്ത ആരംഭിച്ചു

1 min read
SHARE

ശ്രീകണ്ഠാപുരം നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്  ഓണം സമൃദ്ധി കർഷക  ചന്തയുടെ ഉദ്ഘാടനം നഗര സഭ ചെയർപേഴ്സൺ ഡോ. കെ. വി. ഫിലോമിന ടീച്ചർ നിർവഹിച്ചു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഭാഗ്യ കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ,  ആരോഗ്യക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വി പി, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ജൈവകൃഷിയിലൂടെ വിളയിച്ച  കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ട് എത്തിച്ചാണ് കർഷക ചന്ത നടത്തിയത്.2024 സെപ്റ്റംബർ 11 മുതൽ 14 വരെ നാല് ദിവസങ്ങളിൽ ആയി ശ്രീകണ്ഠാപുരം ആഗ്രോ സർവീസ് സെന്ററിൽ വെച്ചാണ് വിപണനം നടന്നത്.