റേഷന്‍ കാര്‍ഡ് ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു; പൂര്‍ത്തിയാക്കുക മൂന്ന് ഘട്ടങ്ങളിലായി

1 min read
SHARE

സാങ്കേതിക തടസ്സങ്ങള്‍ കാരണം നിര്‍ത്തിവെച്ച റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് നടക്കുക. ഇന്ന് മുതല്‍ സെപ്തംബര്‍ 24 വരെയാണ് തിരുവനന്തപുരത്തെ മസ്റ്ററിംഗ്. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ മസ്റ്ററിംഗ് നടത്തും. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1 വരെയായിരിക്കും മസ്റ്ററിംഗ്. അതിനു ശേഷം മൂന്നാം ഘട്ടത്തില്‍ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മസ്റ്ററിംഗ് ഉണ്ടാവും. ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയാണ് ഈ ജില്ലകളില്‍ സൌകര്യമൊരുക്കുക. ഒക്ടോബര്‍ 31നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം. ചെയ്തില്ലെങ്കില്‍ റേഷണ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്. ഒക്ടോബര്‍ 15നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. 1.10 കോടി കാര്‍ഡ് ഉടമകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിപ്പിച്ചാണ് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്.