ഹോട്ടൽ മാലിന്യം പൊതു വഴിയിൽ ഒഴുക്കി; നടപടി

1 min read
SHARE
മയ്യിൽ; ഹോട്ടലിൽ നിന്നുള്ള മലിന ജലം പൊതുവഴിയിൽ ഒഴുക്കിയതിന് എതിരെ ജില്ലാ എൻഫോഴസ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു. കഴിഞ്ഞ ദിവസം കമ്പിൽ ടൗണിൽ പ്രവർത്തിക്കുന്ന റഹീം ഹോട്ടലിന്‌ സമീപത്താണ് ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുകിയെത്തിയത്. ജില്ലാ എൻഫോഴസ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മലിന ജലം സംഭരണിയിൽ നിന്ന് പൈപ്പ് വഴി റോഡിലേക്ക് ഒഴുക്കിയതായി കണ്ടെത്തിയത്. പഞ്ചായത്ത് രാജ് നിയമ പ്രകാരം പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് 10,000 രൂപ പിഴ ഈടാക്കുകയും തുടർ നടപടികൾക്ക് നിർദേശം നൽകുകയും ചെയ്തു. സംഘത്തിൽ എൻഫോഴസ്‌മെന്റ് സ്ക്വാഡ് ലീഡർ ഇ പി സുധീഷ്, എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ ആർ ജയകുമാർ, കൊളച്ചേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ വി നിവേദിത, സി സെറിൽ കുമാർ, ഷെരികുൽ അൻസാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.