ചാക്കോളാസ് ഗോൾഡ് ട്രോഫി ടൂർണമെൻ്റ് : ഇരിക്കൂർ ഡൈനാമോസ് എഫ്.സി. താരങ്ങൾക്ക് യാത്രയയപ്പ് നൽകി.

1 min read
SHARE

ഇരിക്കൂർ: ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും, കേരള ഫുട്ബോൾ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലക്കാട് നൂറാനി സ്റ്റേഡിയത്തിൽ നടക്കുന്ന ചാക്കോളാസ് ഗോൾഡ് ട്രോഫി സംസ്ഥാനതല മത്സരത്തിൽ കണ്ണൂർ, കാസർകോട്, വയനാട് സോണിൽ നിന്നും സെലക്ഷൻ കിട്ടിയ ഏകടീമായ ഇരിക്കൂർ ഡൈനാമോസ് എഫ്.സി ടീമിന് ഇരിക്കൂർ പൗരാവലി യാത്രയയപ്പ് നടത്തി. ഇരിക്കൂർ ബസ്സ്റ്റാൻ്റിൽ നടന്ന ടീം യാത്രയയപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻ്റ്  ഒ.എസ്. ലിസി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് കെ.ആർ അബ്ദുൽ ഖാദർ അധ്യക്ഷനായി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി. നസീർ, എം.ബാബുരാജ്., കെ.കെ. ഷഫീഖ്, മടവൂർ അബ്ദുൽ ഖാദർ, കെ.മുഹമ്മദ് അശ്രഫ്ഹാ ജി, യു.പി. അബ്ദുറഹിമാൻ, എം.പി.അശ്രഫ്, ടി.പി. സിയാദ്, ടി.സി. ആറ്റക്കോയതങ്ങൾ, ആർ.പി. നാസർ, ടി.സി. നവാസ് കെ.സ ഈദ് എം.പി. നൗഷാദ് ആർ.പി. റസാഖ്, കെ.സി. നജീബ്, ടി.സി. ഹനീഫ , കെ.പി. ഗഫൂൾ എന്നിവർ സംസാരിച്ചു. ഇരിക്കൂർ പൊലീസ് സബ്ഇൻസ്പക്ടർ രാജേഷ് കോളയാട് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡൈനാമോസ് ടീം കെ.ബി.എഫ്.സിയെയാണ് നേരിട്ടത്. ഒരു ടീമിന് ആദ്യ റൗണ്ടിൽ മൂന്ന് മത്സരമുണ്ട്.