കവിതാ സമാഹാരം പ്രകാശനം ചെയ്തു

1 min read
SHARE

റാന്നി: പ്രസാദ് തീയ്യഞ്ചേരിയുടെ കവിതാ സമാഹാരമായ അതിജീവന സ്വപ്നങ്ങൾ പത്തനംതിട്ട ജില്ലാതല പ്രകാശനം റാന്നി കെസിഐഎഫ് ഹാളിൽ മുൻ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ജോയ് എ എസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ടു മാരായ ബിന്ദു റെജി, കെ ആർ പ്രകാശ്, റൂബി കോശി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാ എം എസ്, അന്നമ്മ കുരിശുമൂട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം, ചാക്കോ വളയനാട് ഇടവക വികാരി സിജോ Iസാമുവൽ, പ്രൊഫ. വർഗീസ് മാത്യു പ്രബോധ് കെ എം എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ജോജി മാത്യു സ്വാഗതം പറഞ്ഞു.