മസ്കത്ത്: മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽ കിഴക്കത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്. 25 വർഷമായി മസ്കത്തിലെ മൊബേല സനയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജ്യോതി. രണ്ട് പെണ്മക്കളുണ്ട്.