May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഈ രേഖ വേണ്ട; ഒക്ടോബര്‍ ഒന്നു മുതല്‍ ഈ മാറ്റം.

1 min read
SHARE

ഒക്ടോബര്‍ ഒന്നോടെ നിരവധി പ്രധാന മാറ്റങ്ങളാണ് ഇന്‍കം ടാക്‌സിലുള്‍പ്പെടെ ഉണ്ടാവുന്നത്. 2024ലെ കേന്ദ്ര ബജറ്റില്‍ പറഞ്ഞത് പോലെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്, ടിഡിഎസ് റേറ്റ് എന്നിവയിലുള്‍പ്പെടെ മാറ്റങ്ങള്‍ വരികയാണ്.

 

പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യാതിരിക്കാനും ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാകാത്തിരിക്കാനും ഒക്ടോബര്‍ 1 മുതല്‍ ആധാര്‍ നമ്പറിന് പകരം ആധാര്‍ എന്‍റോള്‍മെന്റ് ഐഡി മതിയിനി. മാത്രമല്ല ഐടിആറുകളിലും പാന്‍ അപേക്ഷകളിലും ആധാര്‍ വിശദാംശങ്ങളും ഇനി ബാധകമാകില്ല.

ധനകാര്യ ബില്ലില്‍ പാസാക്കിയ മറ്റൊരു മാറ്റം ഇങ്ങനെയാണ്. 2024ലെ ബജറ്റ്, ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷനുകളുടെ STT  യഥാക്രമം 0.02%, 0.1% എന്നിങ്ങനെ വര്‍ദ്ധിപ്പിച്ചു. കൂടാതെ, ഓഹരി തിരിച്ചുവാങ്ങലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഇനി ഗുണഭോക്തൃ തലത്തില്‍ നികുതി ചുമത്തും.