വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാല്‍നടയാത്രക്കാരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം.

1 min read
SHARE
കോഴിക്കോട് ജില്ലയിലെ വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയിൽ പുതിയ സ്റ്റാൻഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് അപകമുണ്ടായത്. അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.
റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാൽനടയാത്രക്കാരാണ് വാഹനം നിർത്തിച്ചത്. തുടർന്ന് ഡ്രൈവർ കാറിൽ നിന്ന് ഉടൻ ഇറങ്ങി സ്ഥലത്ത് നിന്ന് മാറുകയായിരുന്നു. ഡ്രൈവർ ഇറങ്ങിയതിന് പിന്നാലെ തന്നെ കാറിൽ തീ ആളി പടർന്നു. തുടർന്ന് വടകര അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചയത്. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിയമർന്നു.