തീപാറി ത്രിപുര; 17 ഇടത്ത് സിപിഐഎം-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്നു

1 min read
SHARE

തീപാറും പോരാട്ടം നടക്കുന്ന ത്രിപുരയില്‍ 17 ഇടത്ത് ലീഡ് ചെയ്ത് സിപിഐഎം -കോണ്‍ഗ്രസ് സഖ്യം. ആകെയുള്ള 60 സീറ്റുകളില്‍ ബിജെപി 29 സീറ്റുകളിലും സിപിഐഎം കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളിലുമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ സിപിഐഎം -കോണ്‍ഗ്രസ് സഖ്യവും നേര്‍ക്കുനേര്‍.ടൗണ്‍ ബര്‍ദോവാലി മണ്ഡലത്തില്‍ മുഖ്യമന്ത്രി മണിക് സഹയാണ് മുന്നില്‍. 21 സ്ഥലങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുന്നുണ്ടെന്നും ഉച്ചയോടെ ട്രെന്‍ഡുകള്‍ വ്യക്തമാകുമെന്നും ചീഫ്‌സ ഇലക്ട്രല്‍ ഓഫീസര്‍ ഗിറ്റെ കിരണ്‍കുമാര്‍ ദിനകരറാവു പറഞ്ഞു.സെപാഹിജാല ജില്ലയിലെ ധന്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് മത്സരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്‌റൂം മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.