തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു
1 min read

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കാർ അപകടത്തിൽ ഇടുക്കി സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കുണ്ട്.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.വണ്ടൻമേട് വെള്ളിമല സ്വദേശി ബിനുവാണ് കാർ അപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിലെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ബിനുവിൻ്റെ മാതാവ് പൊന്നമ്മ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
