കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; മോശം പ്രവണതകൾ ഇല്ലാതാക്കണം’; ഹൈക്കോടതി
1 min read

കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്നും കോടതി. മതത്തിൻ്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു.കാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്ന് കോടതി പറഞ്ഞു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.
