ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു

1 min read
SHARE

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.കേന്ദ്ര നിയമ മന്ത്രി അർജുൻ റാം  മേഘ്‌വാളാണ് ബില്ല് അവതരിപ്പിച്ചത്.

സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടേക്കും.ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടു നൽകാൻ എതിർപ്പില്ലെന്ന് അർജുൻ റാം മേഘ് വാൾ അറിയിച്ചു.പ്രതിപക്ഷ ബഹളത്തിന് പിന്നാലെ ബില്ല് ജെ പിസിക്ക് നൽകാൻ തയ്യാറെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്.

 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത. ഫെഡറൽ സംവിധാനത്തിനെതിരായ ബില്ലെന്നാ്ണ് കോൺഗ്രസ് പ്രതികരിച്ചത്. അതേസമയം ടിഡിപി ബില്ലിനെ പിന്തുണച്ചിട്ടുണ്ട്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഒരു നേതാവ് ഒരു രാജ്യം ഒരു ആശയം
എന്നതിന്റെ മറ്റൊരു വശമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനുള്ള നീക്കമാണിതെന്നും ധൈര്യമുണ്ടെങ്കിൽ കേന്ദ്രം ഭരണഘടനയ്ക്ക് എതിരാണെന്ന് തുറന്ന് സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.