ആമയിഴഞ്ചൻതോട് തോട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി മന്ത്രി എം ബി രാജേഷ്

1 min read
SHARE

തിരുവനന്തപുരെ ആമയിഴഞ്ചൻതോട് തോട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി എം ബി രാജേഷ് നേരിട്ടെത്തി വിലയിരുത്തി. നിലവിൽ തോട് ശുചീകരണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും നല്ല പുരോഗതി ഏതാനും മാസങ്ങൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരാൾക്ക് സമീപത്തോടെ നടന്നു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.അതെല്ലാം ഒരുപാട് മാറ്റം സംഭവിച്ചു.എങ്കിലും വെള്ളത്തിൽ മാലിന്യത്തിന്റെ അംശം ധാരാളമുണ്ട്.റെയിൽവേയുടെ ഭാഗത്തുനിന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.അത് പോര.കൂടുതൽ ഫലപ്രദമായ നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.’- അദ്ദേഹം പറഞ്ഞു.

 

അതേസമയം മലിന ജല പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിൻ്റെ ടെൻഡർ നടപടികൾ നടക്കുകയാണെന്നും റെയിൽവേയുടെയും കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നുള്ള ഇടപെടൽ കൂടി വേണമെന്നും കോർപ്പറേഷന്റെ നൈറ്റ് സ്ക്വഡ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.