മാനന്തവാടിയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം.
1 min read

മാനന്തവാടി കൊയിലേരി പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയോടെ മാരുതി സുസുക്കി ബെലെനോ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. കര്‍ണാടക രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാവാം എന്നാണ് നിഗമനം.നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
