July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ബുദ്ധിമുട്ട് വല്ലോം ഉണ്ടോയെന്ന് യൂസഫലി, ഒരു പ്രയാസവുമില്ലെന്ന് റഷീദ്; ആ 70കാരൻ ഇനി കൊല്ലം ലുലുവിനൊപ്പം

1 min read
SHARE

കൊല്ലം: ലുലു ഗ്രൂപ്പിൽ ജോലി തേടിയെത്തി വൈറലായ 70കാരൻ ഇനി കൊല്ലം ലുലുവിനൊപ്പം. കൊല്ലം കൂട്ടിക്കട സ്വദേശി റഷീദിന് കൊട്ടിയത്ത് ഡ്രീസ് മാളിൽ പുതിയതായി ആരംഭിച്ച ലുലു കണക്ടിൽ ജോലി ലഭിച്ചു. ലുലു ഗ്രൂപ്പിൻ്റെ അഭിമുഖത്തിൽ പങ്കെടുത്ത റഷീദ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയെങ്കിലും വീണ്ടും ജോലി ചെയ്ത്, ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു റഷീദിനെ ലുലുവിൻ്റെ അഭിമുഖത്തിലേക്ക് എത്തിച്ചത്. ഒടുവിൽ ആഗ്രഹ സാഫല്യമായി ലുലുവിൽ ജോലി.ലുലുവിൽ ജോലി ലഭിച്ചതുമാത്രമല്ല, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ നേരിട്ടുകാണാനും സാധിച്ചതോടെ റഷീദിന് സന്തോഷം ഇരട്ടിയായി. റഷീദിനെ ചേർത്തുപിടിച്ച യൂസഫലി ചോദിച്ചു- “ബുദ്ധിമുട്ട് വല്ലോം ഉണ്ടോ ഇവിടെ”, ഒരു പ്രയാസവുമില്ലെന്ന് മറുപടി.നമ്മള് ജോലി ചെയ്യാൻ സാധിക്കുന്നയിടത്തോളം കാലം ജോലി ചെയ്യണം. നമുക്ക് ബാങ്ക് ബാലൻസ് ഉണ്ടെങ്കിൽ തന്നെ അതല്ല നോക്കേണ്ടത്. ശരീരത്തെയും മനസ്സിനെയും മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ നമ്മൾ ജോലിചെയ്യണം”- യൂസഫലി റഷീദിനോട് പറഞ്ഞു. “എന്നോട് മീഡിയക്കാർ ചോദിച്ചു, ഇങ്ങള് എന്നാ റിട്ടയർ ചെയ്യുകയെന്ന്, ഞാൻ പറഞ്ഞു റിട്ടയർമെൻ്റ് ടു ഖബർ എന്ന്”- യൂസഫലി തുടർന്നു. അതല്ലേ ശരിയെന്ന് യൂസഫലി ചോദിച്ചപ്പോൾ തീർച്ചയായും എന്ന് റഷീദിൻ്റെ മറുപടി.നമ്മുടെ ആരോഗ്യം എത്രത്തോളമുണ്ടെന്നും എത്രത്തോളം ജീവിക്കാൻ പറ്റുമെന്നും അവൻ നിശ്ചയിച്ചിട്ടുണ്ടെന്ന് ഖുറാൻ വചനങ്ങൾ ചൊല്ലി യൂസഫലി റഷീദിനോട് പറഞ്ഞു. യൂസഫലിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് റഷീദ് പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ കൂടെനിന്ന് ഒരു ഫോട്ടോ എടുക്കാനും സാധിച്ചു. എത്ര നന്ദി പറഞ്ഞാലും മതിവരില്ല. മരിക്കുന്നതുവരെ ആരോഗ്യത്തോടെ, ആരെയും ആശ്രയിക്കാതെ ജോലി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ തന്നെ പോകണമെന്നും റഷീദ് ആഗ്രഹം പ്രകടിപ്പിച്ചു.38 വർഷം പ്രവാസിയായിരുന്ന റഷീദ് ലുലു ഗ്രൂപ്പിൽ ഒരു ജോലി ആഗ്രഹിച്ചാണ് അഭിമുഖത്തിന് എത്തിയത്. ‘വെറുതെ ഇരുന്നാൽ ശരിയാകില്ല, ടിവിയും മൊബൈലും നോക്കി എത്ര സമയം ഇരിക്കും, നമ്മൾ അധ്വാനിച്ചാൽ നമ്മുടെ കാര്യം നടക്കും’ എന്ന ഉറച്ച നിലപാടിലായിരുന്നു റഷീദ്. കുടുംബത്തെ അറിയിക്കാതെയായിരുന്നു റഷീദ് അഭിമുഖത്തിൽ പങ്കെടുത്തത്. സമൂഹമാധ്യമത്തിൽ റഷീദിൻ്റെ വീഡിയോ വൈറലായതോടെയാണ് കുടുംബം ഇക്കാര്യം അറിഞ്ഞത്.