സ്വർണപ്പതക്ക വിതരണവും വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും നടത്തി

1 min read
SHARE

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2024ലെ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഉയർന്ന ഗ്രേഡ് നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള സ്വർണപ്പതക്ക വിതരണവും വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ 36 പേർക്ക് സ്വർണപ്പതക്കം വിതരണം ചെയ്തു. എട്ടാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസത്തിന് വരെ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ 200 പേർക്ക് വിദ്യാഭ്യാസ ധനസഹായവും 30 പേർക്ക് 5,000 രൂപ വീതം വിവാഹ ധനസഹായവും വിതരണം ചെയ്തു.
താളിക്കാവിലെ ക്ഷേമനിധി ബോർഡ് സിഇഒ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ അരക്കൻ ബാലൻ അധ്യക്ഷനായി. ബോർഡ് അംഗം താവം ബാലകൃഷ്ണൻ, ടി ശങ്കരൻ (ഐഎൻടിയുസി), കുടുവൻ പത്മനാഭൻ (സിഐടിയു), പി നാരായണൻ (എഐടിയുസി), ജില്ലാ വീവേഴ്സ് അസോസിയേഷൻ സെക്രട്ടറി കെവി സന്തോഷ് കുമാർ, സിഇഒ കെഎ ഷാജു എന്നിവർ സംസാരിച്ചു.