September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 4, 2026

കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ നൃത്ത അധ്യാപകന്‍; ആര്‍ എല്‍ വി രാമകൃഷ്ണന്‍ ചുമതലയേറ്റു

SHARE

കേരള കലാമണ്ഡലത്തിലെ ആദ്യ പുരുഷ നൃത്ത അധ്യാപകനായി ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലിയില്‍ പ്രവേശിച്ചു. ഭരതനാട്യത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. യുജിസി നിര്‍ദ്ദേശപ്രകാരം രണ്ട് മാസം മുന്‍പാണ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്.

യോഗ്യത പരീക്ഷയും അഭിമുഖ പരീക്ഷയും നടത്തി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒന്നാമനായാണ് രാമകൃഷ്ണന്റെ നിയമനം. ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ സഹോദരനായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും റാങ്ക് ജേതാവാണ്.

 

കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായാണ് കണക്കാക്കുന്നത്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായി കാണുന്നുവെന്ന് അസിസ്റ്റന്റ് പ്രഫസറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

കലാമണ്ഡലത്തില്‍ നൃത്ത അധ്യാപകനായി ആദ്യമായിട്ടാണ് പുരുഷന്‍ വരുന്നത്. കലാമണ്ഡലത്തെ ജെന്‍ഡര്‍ ന്യൂട്രല്‍ സ്‌പേസായാണ് കണക്കാക്കുന്നത്. ലിഖിതമായ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല ആര്‍.എല്‍.വിയിലൂടെ പുതിയ തുടക്കമാണെന്ന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ബി അനന്തകൃഷ്ണന്‍ പറഞ്ഞു.

You may have missed