നിലവിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കും; എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകി കേന്ദ്ര സർക്കാർ

എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നൽകി. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനാണ് കമ്മീഷൻ. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനിൽക്കെയാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകിയത്. ചെയർമാനും രണ്ടു അംഗങ്ങളും സമിതിയിൽ ഉണ്ടാകും. ഇവർ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതി എല്ലാ സംസ്ഥാന സർക്കാരുകളുമായും തത്പര കക്ഷികളുമായും ചർച്ച നടത്തിയ ശേഷം ശമ്പളം പരിഷ്കരിക്കും. 50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിലൂടെ വരുമാനം വർധിക്കും.

