July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

GSLV F-15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

1 min read
SHARE

ഐഎസ്ആർഒയുടെ നൂറാമത് റോക്കറ്റ് വിക്ഷേപണം ഈ മാസം 29ന് നടക്കും. GSLV F-15 ദൗത്യമാണ് രാവിലെ 6.23ന് നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. നാവിഗേഷൻ ഉപഗ്രഹമായ NVS 2 ആണ് ബഹിരാകാശത്തേക്ക് അയക്കുക. NVS വണ്ണിന്റെ വിക്ഷേപണം 2023ൽ നടന്നിരുന്നു. വിക്ഷേപണത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ഐഎസ്ആർഒ.ഐഎസ്ആർഒയുടെ അഭിമാന വിക്ഷേപണത്തറയായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ നൂറാം ദൗത്യമാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഗഗൻയാൻ ഹ്യുമൻ സ്‌പേസ് ഫ്‌ളൈറ്റ്, ചാന്ദ്രയാൻ-4, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയുടെ വരുംകാല ദൗത്യങ്ങൾക്ക് സഹായകരമാകുന്ന സ്‌പേസ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ പുരോഗതിക്കുള്ള ചെലവ് കുറഞ്ഞ രീതികളിൽ ഒന്നാണ് SpaDeX ദൗത്യം. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു.