ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

1 min read
SHARE

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിലെ ഭവനരഹിതരായ അംഗങ്ങള്‍ക്കായി, സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോമുകള്‍ ഫെബ്രുവരി ഒന്നാം തീയതി മുതല്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകള്‍ വഴി വിതരണം ചെയ്യും.

പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ക്കൊപ്പം മാര്‍ച്ച് 31ന് മുമ്പായി ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളുമായി ബന്ധപ്പെടണം.

 

അതിനിടെ, സംസ്ഥാനത്തിന്റെ കയറ്റുമതി പ്രോത്സാഹന നയം 2025ന് മന്ത്രിസഭാ യോഗം അംഗീകരിച്ചു. പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്‌കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്, ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നത്.