August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

സുൽത്താൻ ബത്തേരിയിൽനിന്ന് കൊല്ലൂർ മൂകാംബികയിലേക്ക് സൂപ്പർ ഡീലക്സ് സർവീസുമായി കെഎസ്ആർടിസി

SHARE

സുൽത്താൻ ബത്തേരിയിൽനിന്ന് കൽപ്പറ്റ, മാനന്തവാടി, കണ്ണൂർ വഴി കൊല്ലൂർ മൂകാംബികയിലേക്ക് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. മീനങ്ങാടി, കൽപ്പറ്റ, പനമരം, മാനന്തവാടി, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, ചാലോട്, കണ്ണൂർ, തളിപ്പറമ്പ, പരിയാരം, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ചന്ദ്രഗിരി, കാസർഗോഡ്, മഞ്ചേശ്വരം, മംഗലാപുരം, ഉഡുപ്പി, കുന്താപുര വഴിയായിരിക്കും പുതിയ സർവീസ്.

ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സർവീസ്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി എട്ടു മണിക്ക് സുൽത്താൻ ബത്തേരിയിൽനിന്ന് യാത്ര തിരിക്കുന്ന ബസ് പിറ്റേദിവസം പുലർച്ചെ 5.40ന് മൂകാംബികയിലെത്തും.

ബസിന്‍റെ സമയക്രമം

08.00 PM : സുൽത്താൻ ബത്തേരി
08.30 PM : കൽപ്പറ്റ
09.10 PM : മാനന്തവാടി
10.35 PM : ഇരിട്ടി
11.35 PM : കണ്ണൂർ
12.50 AM : പയ്യന്നൂർ
01.30 AM : കാഞ്ഞങ്ങാട്
02.00 AM : കാസറഗോഡ്
03.05 AM : മംഗലാപുരം
05.40 AM : കൊല്ലൂർ മൂകാംബിക

മടക്ക സർവീസ് വെള്ളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാത്രി ഒമ്പത് മണിക്ക് കൊല്ലൂർ മൂകാംബികയിൽനിന്ന് യാത്ര തിരിക്കും. ഈ ബസ് പിറ്റേദിവസം രാവിലെ 6.35ന് സുൽത്താൻ ബത്തേരിയിൽ എത്തും.

സമയക്രമം

09.00 PM : കൊല്ലൂർ_മൂകാംബിക
11.35 PM : മംഗലാപുരം
12.35 AM : കാസറഗോഡ്
01.15 AM : കാഞ്ഞങ്ങാട്
01.55 AM : പയ്യന്നൂർ
02.40 AM : കണ്ണൂർ
04.10 AM : ഇരിട്ടി
05.25 AM : മാനന്തവാടി
06.05 AM : കൽപ്പറ്റ
06.35 AM : സുൽത്താൻബത്തേരി

ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ- Ente KSRTC ആപ്പ്, onlineksrtcswift.com വെബ്സൈറ്റ്

വിശദ വിവരങ്ങൾക്ക്

KSRTC സുൽത്താൻ ബത്തേരി: 0493-6220217
KSRTC കൽപറ്റ: 0493-6202611
KSRTC മാനന്തവാടി: 0493-5240640
വാട്സ് ആപ്പ് നമ്പർ : +919497722205