November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

നെടുമ്പാശ്ശേരി വാഹനാപകട കേസ്, 3 പ്രതികൾക്കും ജാമ്യം; സുഹൈല്‍ 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും.

SHARE

നെടുമ്പാശ്ശേരി വാഹനാപകടം, മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിൽ 3 പ്രതികൾക്കും ജാമ്യം. ഒന്നാം പ്രതി സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികളും ഇന്ന് പുറത്തിറങ്ങും. സുഹൈല്‍ 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും. സുഹൈലിനെ നവംബർ 16ന് റിലീസ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. അതിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്.

അപകടത്തില്‍ വാഹനത്തിന്റെ അമിത വേഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ബിഎംഡബ്യൂ കമ്പനിയുടെ സാങ്കേതിക പരിശോധനയിലാണ് അമിത വേഗം സ്ഥിരീകരിക്കുന്നത്. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് വരെ വാഹനത്തിന്റെ വേഗത 162 കിലോമീറ്റര്‍ ആയിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത144 കിലോ മീറ്റര്‍ ആയിരുന്നു.

വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സാങ്കേതിക പരിശോധന റിപ്പോര്‍ട്ട് ബിഎംഡബ്ല്യു ഇന്ത്യ അന്വേഷണ സംഘത്തിന് കൈമാറി. അപകടത്തിന് ഒരു സെക്കൻ്റ് മുമ്പ് മാത്രമാണ് ബ്രേക്ക് ഉപയോ​ഗിച്ചത്.

ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പ്പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.