July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

സിപിഎം സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് കെ. സുധാകരൻ

1 min read
SHARE

ദുരിതത്തിലായിരിക്കുന്ന സാധാരണക്കാരുടെ പുരോഗതിക്കായി വലിയ ആശ്വാസ നടപടികളും പദ്ധതികളും ഉണ്ടാകുമെന്ന് പ്രചാരണം നടത്തിയ ശേഷം
നൂറു രൂപപോലും ക്ഷേമ പെൻഷൻ കൂട്ടാൻ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ 100 കോടിയുടെ പുതിയ കാറുകൾ വാങ്ങുന്നത് അങ്ങേയറ്റം ജനദ്രോഹപരമായ നടപടിയാണ്.

സംസ്ഥാനത്തെ റോഡുകളിൽ അന്യായമായി ടോൾ നടപ്പാക്കുന്നതിന്റെ മുന്നോടിയാണ് കിഫ്ബിയെ വരുമാനമുള്ളതാക്കി മാറ്റുമെന്ന പ്രഖ്യാപനം സാധാരണക്കാരനെ ബുദ്ധിമുട്ടലാക്കുന്ന ആ നടപടി ഒരിക്കലും നടത്താൻ സമ്മതിക്കില്ല എന്ന് ഒരിക്കൽ കൂടി ആവർത്തിച്ച് വ്യക്തമാക്കുന്നു.
വിവിധങ്ങളായ നികുതികൾ പല സമയങ്ങളിലായി അന്യായമായി കൂട്ടിയത് മൂലം കഷ്ടത്തിലായിരിക്കുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന നടപടിയാണ് ഭൂനികുതി കുത്തനെ കൂട്ടിയ തീരുമാനം. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയത് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.

ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരമേറ്റ പിണറായി സർക്കാർ 5 വർഷമായി ഒരു രൂപ പോലും ക്ഷേമ പെൻഷൻ കൂട്ടിയില്ല.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് നിശബ്ദത പാലിച്ച് അവരെ വഞ്ചിച്ച സർക്കാർ അവർക്ക് അർഹമായ പല ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുകയാണ്.

ജനങ്ങളുടെ മേൽ അവസാനത്തെ ആണിയും അടിച്ചു കൊണ്ട് ധനമന്ത്രി അവതരിപ്പിച്ചത് പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ആണ് എന്നതു മാത്രമാണ് ഏക ആശ്വാസം. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നിറഞ്ഞ ജനവിരുദ്ധ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഇടതുമുന്നണിയുടെ ജനവിരുദ്ധ സർക്കാർ അധികാരത്തിൽ ഉണ്ടാകരുത് എന്ന് ഉറപ്പിക്കേണ്ടത് പ്രബുദ്ധ കേരളത്തിന്റെ കടമയാണ്.