പരിയാരം സർക്കാർ ആയുർവേദ കോളേജിൽ സൗജന്യ ചികിത്സ

1 min read
SHARE

 

പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി ശല്യതന്ത്ര വിഭാഗത്തിൽ കാൽമുട്ടിന് ക്ഷതം മൂലമുണ്ടായ മെനിസ്‌കൽ പരിക്കുകൾക്ക് സൗജന്യ നിരക്കിൽ കിടത്തി ചികിത്സ ഗവേഷണ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നു. കൂടാതെ, കഴുത്ത് വേദന, വൈറ്റമിൻ ഡി ന്യൂനത, ട്രൈ ഗ്ലിസറൈഡ് ആധിക്യം, തൊലിപ്പുറമേ ചൊറിഞ്ഞ് തടിപ്പ്, ദശ വളർച്ച മൂലമുള്ള മൂക്കടപ്പ് രോഗങ്ങൾക്ക് രോഗനിദാന വിഭാഗം ഒ പിയിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെ പ്രത്യേക ചികിത്സ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ഫോൺ: ശല്യതന്ത്ര വിഭാഗം 9744894829, (രോഗനിദാന വിഭാഗം 9645387314, 9497702754