തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കം കുറിച്ചു.
1 min read

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കം കുറിച്ചു.വൈകുന്നേരം 6 മണിക്കും രാത്രി 8 മണിക്കും ശ്രീകൃഷ്ണൻ്റെ എഴുന്നള്ളിപ്പ് വിഗ്രഹം മൂന്നു തവണ ക്ഷേത്ര പ്രദക്ഷിണം വെക്കുന്ന ചടങ്ങാണ് ചെറിയുത്സവം.
മാർച്ച് 5 വരെചെറിയ ഉത്സവം നടക്കും.ഉത്സവത്തോട നുബന്ധിച്ച് മാർച്ച് 5 വരെ സന്ധ്യക്ക് 7.15 മുതൽ 8.15 വരെ ക്ഷേത്രത്തിൽ ആധ്യാത്മിക പ്രഭാഷണം നടക്കും .
മാർച്ച് 6 മുതൽ 20 വരെ കൊടിയേറ്റത്തോടു കൂടിയ ഉത്സവം നടക്കും.
