മൗലി ഇൻ ലവ് അല്ല, ഇത് മൗലിക ‘ലവ്!’; വർഷങ്ങൾക്കിപ്പുറം ട്രെൻഡിങ്ങായി രാജമൗലിയുടെ റൊമാന്റിക് സീൻ

1 min read
SHARE

ഗംഭീര കഥ പറച്ചിലിലൂടെയും കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിക്കുന്ന മുഹൂർത്തങ്ങൾ കൊണ്ടും ലോക സിനിമാപ്രേമികളെ വരെ കൈയ്യിലെടുത്ത സംവിധായകനാണ് എസ് എസ് രാജമൗലി. ബിഗ് ബജറ്റ് ഫാന്റസി ആക്ഷൻ സിനിമകളിലൂടെ ഇന്ത്യൻ സിനിമ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമകൾ നിർമിക്കുന്ന അദ്ദേഹം ഒരു റൊമാന്റിക് നായകൻ കൂടിയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ താൻ ഒരു ഗംഭീര നടനാണെന്ന് പണ്ടേ തെളിയിച്ച ആളാണ് അദ്ദേഹം. 2007 ൽ പുറത്തിറങ്ങിയ യുവ എന്ന തെലുങ്ക് സീരിയലിലെ രാജമൗലിയുടെ ഒരു സീൻ ആണ് വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.രാജമൗലിയും നടി രശ്മിയുമൊത്തുള്ള യുവയിലെ സീനുകളാണ് ഇപ്പോൾ വൈറലാകുന്നത്. സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും രാജമൗലി കേമനാണെന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. രാജമൗലി വളരെ സുന്ദരനാണെന്നും കമന്റുകൾ ഉണ്ട്. ഒരു റൊമാന്റിക് സിനിമയിൽ രാജമൗലിയെ കാണാൻ ആഗ്രഹമുണ്ടെന്നും ആരാധകർ കുറിക്കുന്നുണ്ട്. 2007 ൽ മാ എന്ന ടെലിവിഷൻ ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ടിവി സീരിയൽ ആണ് യുവ. ലോക പ്രശസ്ത ടിവി ഷോ ആയ ഫ്രണ്ട്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച സീരിയൽ ആണ് യുവ. നടൻ നാഗാർജുനയുടെ ബാനറിലുള്ള അന്നപൂർണ സ്റ്റുഡിയോസ് ആണ് യുവ നിർമിച്ചത്.