May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 15, 2026

റൈസ് ഫ്രം ദി ഫയർ, ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം പുറത്ത്

SHARE

സൂപ്പർസ്റ്റാർ സുരേഷ്‌ഗോപി നായകനാകുന്ന ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. റൈസ് ഫ്രം ദി ഫയർ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശരത് സന്തോഷാണ്. തമിഴ് സംഗീതജ്ഞൻ ജിബ്രാൻ വൈബോധ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം ഏറ്റ് വാങ്ങിയിരുന്നു.ഹരിത ഹരി ബാബു വരികളെഴുതിയിരിക്കുന്ന ഗാനം വെല്ലുവിളികളിൽ നിന്നുള്ള അനീതി നിഷേധിക്കപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനെ ഉദ്ധരിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്. സീ മ്യൂസിക്കിൽ റിലീസ് ചെയ്ത ഗാനത്തിന് ഇതിനകം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിന്താമണി കൊലക്കേസിലെ ലാൽ കൃഷ്ണ വിരാഡിയാർ എന്ന കഥാപാത്രത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും വക്കീൽ കോട്ടണിയുന്നു എന്നത് തന്നെയാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രത്യേകത. പ്രവീൺ നാരായൺ സംവിധാനം ചെയ്ത ചിത്രം കോർട്ട് ത്രില്ലർ ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ബൈജു സന്തോഷ്, അസ്‌കർ അലി, രമേശ് കോട്ടയം എന്നിവരും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരള ജൂൺ 20 ന് റിലീസ് ചെയ്യും.