ദേശം ദേശാന്തരം – എൻ്റെ യാത്രകൾ പുസ്തക പ്രകാശനം : ബ്രോഷർ പ്രകാശനം ചെയ്തു.

ഇരിട്ടി:ലോകത്തിൻ്റെ വിവിധ ദേശങ്ങളിലൂടെ സഞ്ചരിച്ച ഒരു യാത്രികൻ്റെ കാഴ്ച്ചകളും അനുഭവങ്ങളും ആത്മവിചാരങ്ങളും ചേർന്ന യാത്രാക്കുറിപ്പുകളടങ്ങിയ
ദേശം ദേശാന്തരം – എൻ്റെ യാത്രകൾ എന്ന സാഹിത്യ സമാഹാരത്തിൻ്റെ പ്രകാശനത്തിൻ്റെ ഭാഗമായുള്ള ബ്രോഷർ പ്രകാശനം ചെയ്തു.ഇരിട്ടിയിൽ നടന്ന ചടങ്ങിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ സാഹിത്യകാരി ദീപതോമസിന് ബ്രോഷർ കൈമാറിയാണ് പ്രകാശനം ചെയ്തത്. നൻമ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് സി.കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷനായി.
നൻമ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, ജോ. സെക്രട്ടറി മനോജ് അത്തി തട്ട്, വൈസ് പ്രസിഡണ്ട് സിനോജ് മാക്സ് എന്നിവർ സംസാരിച്ചു
വിളക്കോട് സ്വദേശിയും നന്മ പബ്ലിക് ലൈബ്രറി അംഗവും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായ എം.കെ.ഖാദറാണ്
“ദേശം ദേശാന്തരം എൻ്റെ യാത്രകൾ എന്ന എറ്റവും പുതിയ പുസ്തക സമാഹാരത്തിൻ്റെ രചയിതാവ്.
ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി ,
നന്മ പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ നവംബർ 22 ന് വൈകിട്ട് 4 മണിക്ക് ഇരിട്ടി എം ടു എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്യും
മന്ത്രി സണ്ണി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യും

