‘ജയിലറി’ലെ ഈ പയ്യനെ അറിയില്ലേ? ആള് നിസാരക്കാരനല്ല, ലക്ഷങ്ങൾ ഉണ്ടാക്കുന്ന സംരംഭകനാണ്.

തിയേറ്ററുകളെ ഇളക്കി മറിച്ച് ബോക്സോഫീസിലും തരംഗം തീർത്ത് മുന്നേറുകയാണ് രജനീകാന്തിന്റെ ‘ജയിലർ 2’. മുത്തുവേൽ പാണ്ഡ്യനായുള്ള രജനിയുടെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ‘ജയിലർ’ കണ്ടവരാരും ഈ സിനിമയിൽ രജനീകാന്തിന്റെ കൊച്ചുമകനായി വേഷമിട്ട മിടുക്കനെ മറക്കാനിടയില്ല.
ഋത്വിക് ജ്യോതി രാജാണ് രജനികാന്തിന്റെ കൊച്ചുമകനായി എത്തി പ്രേക്ഷകരുടെ മനം കവർന്നത്. എന്നാൽ അഭിനേതാവ് മാത്രമല്ല ഈ പതിമൂന്നുകാരൻ, ഒരു യുവസംരംഭകൻ കൂടിയാണ്. കോഡിങ്ങിനോടും റോബോട്ടിക്സിനോടും തനിക്ക് വലിയ താത്പര്യമാണ് എന്നും സംരംഭകത്വത്തിലേക്ക് നയിച്ചത് ഈ ഇഷ്ടമാണെന്നും കുഞ്ഞുതാരം പറയുന്നു.
വെബ്സൈറ്റ് തുടങ്ങിയാലോ എന്ന് ആലോചന വരുന്നത് തന്നെ
കൂട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു ബോറടിച്ചപ്പോഴാണ് എന്ന് ഒരു അഭിമുഖത്തിനിടെ ഋത്വിക് പറഞ്ഞിരുന്നു. കോഡിങ്ങിനോടും റോബോട്ടിക്സിനോടുമുള്ള താത്പര്യവും താരം വെളിപ്പെടുത്തി.
കോഡിങ്ങിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയാം. അതുകൊണ്ടുതന്നെ അതൊന്നു പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പൈത്തൺ അറിയാം, കൂടാതെ റോബോട്ടുകളെ ഉണ്ടാക്കാനും അറിയാം. ഋത്വിക്കിന്റെ വാക്കുകൾ ഇങ്ങനെ. വെബ്സൈറ്റ് വഴി തങ്ങൾ സാധനങ്ങൾ വിൽക്കുന്നുണ്ടെന്നും താരം പറഞ്ഞു. കൂടാതെ ചില കോഴ്സുകളും ഇവർ നൽകുന്നുണ്ട്. ഋത്വികിന്റെ കമ്പനിയിൽ പ്രധാനമായും ഉള്ളത് അഞ്ച് പേരാണ്.കോയമ്പത്തൂർ സ്വദേശിയാണ് ഋത്വിക്. ‘സർദാർ’, ‘ലക്കി ബാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരം ദക്ഷിണേന്ത്യൻ സിനിമകളിൽ സജീവമായുണ്ട്. ജയിലറിന്റെ രണ്ടുഭാഗങ്ങളിലും വേഷമിട്ട ഋത്വിക് യൂട്യൂബ് വിഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്.

