November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 23, 2026

നിമിത്തമായത് ബെത്‌ലഹേം കുടുംബ യൂണിറ്റ്; മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ‘അന്ന’ വെള്ളിത്തിരയിലേക്ക്

SHARE

എൻ.മോഹനന്റെ തിരക്കഥയിൽ‌ അരവിന്ദ് സ്വാമി – ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്നു ‘അന്ന’ എന്ന ചിത്രം 30 വർഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക് എത്തുന്നു. ജോഷിയുടെ നടക്കാതെപോയ ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം ‘പുലിമുരുകന്റെ’ പത്താം വാര്‍ഷിക ദിനത്തിലാണ് നിർമാതാവിന്റെ പ്രഖ്യാപനം.

മലയാളത്തിൽ ഈയിടെ ഹിറ്റായ നിവിൻ പോളി ചിത്രം ബെത്‍ലെഹം കുടുംബയൂണിറ്റിലൂടെ അന്ന വീണ്ടും ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഔസേപ്പച്ചൻ ഈണമിട്ട് യേശുദാസ് പാടിയ ‘യവനകഥയിൽ’ എന്ന പാട്ട് കുടുംബ യൂണിറ്റിലും ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് ഈ ഗാനം പുതുതലമുറയിലും ഹിറ്റായത്.

“മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകന്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം..90 കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്. വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവന കഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി. ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം…ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ… മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു”.- ടോമിച്ചൻ മുളുപാടം ഫെയ്സ്ബുക്കിൽ കുറിച്ചു.