November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

പുതിയ ജീവിതത്തിലേക്ക് റിമി ടോമി; ഇന്ന് ലിബിൻ മാത്യുവിന് ജീവിതസഖിയാകും.

SHARE

 

മലയാളികളുടെ പ്രിയഗായിക റിമി ടോമിയുടെ ജീവിതത്തിൽ പുതിയൊരു സന്തോഷ അധ്യായം കൂടി. ഗായികയും അവതാരകയുമായ റിമി ടോമി ഇന്ന് (നവംബർ 14) വിവാഹിതയാകുകയാണ്. മുംബൈ മലയാളിയും ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറുമായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിതപങ്കാളിയാകുന്നത്.

മുംബൈയിലെ ഡോംബിവല്ലിയിലുള്ള മാർത്തോമാ പള്ളിയിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. വലിയ ആഘോഷങ്ങളില്ലാതെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായാണ് വിവാഹം ഒരുക്കിയിരിക്കുന്നത്. കുടുംബത്തിൽനിന്ന് പത്തോളം പേർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.ജിം ട്രെയിനറായ ലിബിൻ മാത്യുവുമായുള്ള പരിചയമാണ് റിമിയുടെ ജീവിതത്തിൽ പുതിയ വഴിത്തിരിവായത്. മാർച്ച് 10-ന് ആദ്യമായി ഫോണിൽ സംസാരിച്ച ഇരുവരും മാർച്ച് 14-ന് നേരിൽ കണ്ടു. പിന്നീട് സൗഹൃദം പ്രണയമായി വളരുകയും വിവാഹത്തിലെത്തുകയുമായിരുന്നു.

ലിബിനൊപ്പം കഴിയുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസവും മനസ്സമാധാനവുമാണ് ഈ ബന്ധത്തെക്കുറിച്ച് റിമി പങ്കുവെച്ചത്.11 വർഷത്തെ ദാമ്പത്യത്തിനുശേഷം പുതിയൊരു തുടക്കം2008 ഏപ്രിൽ 27-നായിരുന്നു റിമി ടോമിയുടെ ആദ്യ വിവാഹം. വ്യവസായിയായ റോയ്‌സ് കിഴക്കൂടനുമായുള്ള വിവാഹബന്ധം 2019-ൽ പരസ്പര സമ്മതത്തോടെ അവസാനിച്ചു. അതിനുശേഷം സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ടുപോയ റിമി ഇപ്പോൾ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്.