October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 7, 2026

മുരളി ഏറാമലയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു.

SHARE

നാടക പ്രവർത്തകനും കലാസംവിധായകനും ചിത്രകല അധ്യാപകനും ആയിരുന്ന മുരളി ഏറാമലയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. പാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മുരളി ഏറാമല അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഇരിട്ടിക്ക് സമീപം ഉളിക്കലിലെ വീട്ടുപറമ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.
അനുസ്മരണ ചടങ്ങിൽ പ്രസിഡൻ്റ് രവീന്ദ്രൻ കുന്നോത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനിലൻ മാഹി, ചലച്ചിത്ര നാടക നടൻ രാജേന്ദ്രൻ തായാട്ട്, നാടക് തലശ്ശേരി മേഖലാ പ്രസിഡൻ്റ് എൻ. ധനഞ്ജയൻ, രഞ്ജി ഏറാമല, വിനോദ് നരോത്ത്, ബേബിച്ചൻ ഇരിട്ടി, സജേഷ് ഏറാമല,
പ്രകാശൻ തൈക്കണ്ടി, രാംദാസ് നടുക്കണ്ടി എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനയിൽകുടുംബാംഗങ്ങളും പങ്കെടുത്തു.
ഞായറാഴ്ച പാനൂർ ഹയർസെക്കൻഡറി സ്കൂളിൽ അനുസ്മരണ ചിത്രരചന മത്സരം നടക്കും. തുടർന്ന് വിവിധ ദിവസങ്ങളിൽ അനുസ്മരണ സമ്മേളനവും മുരളികാ അവാർഡ് ദാനവും നാടകാവതരണവും ഏകപാത്ര നാടക മത്സരവും ഉൾപ്പെടെ സംഘടിപ്പിക്കും.