October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 7, 2026

നിർമലം – പുതുയുഗ ശുചിത്വ കേരളം’ ലോഗോ പ്രകാശനം ചെയ്തു.

SHARE

 

ഇരിക്കൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന മാലിന്യ പരിപാലന ക്യാമ്പയിൻ ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ലോഗോ പ്രകാശനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ റഹിമാൻ ലോഗോ പ്രകാശനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.കെ മുഹമ്മദ് മാസ്റ്റർ, മ സി.സി വിനോദ് കുമാർ, നിജിലേഷ് പറമ്പൻ, ടി. ശ്രീജ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ബി. ഷംസുദ്ദീൻ, കെ. നന്ദിനി, പി. സൗമിനി ടീച്ചർ, യു.പി അബ്ദുൾ റഹ്മാൻ, ആർ. മിനി, ബേബി ജോസഫ്, മേഴ്സി ജോസഫ്, ലിസമ്മ ബാബു, ടെസ്സി ഇമ്മാനുവൽ, കെ.കെ ശൈലജ, യു. ലക്ഷ്മണൻ, എമിമ രാജേഷ്, സെക്രട്ടറി വി.വി പ്രവീൺ, പ്രസംഗിച്ചു