October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 7, 2026

മെഡിക്കൽ വിദ്യാർഥി കാറിനുള്ളിൽ മരിച്ച നിലയിൽ; വാഹനത്തിൽ ദുരൂഹവസ്തു കത്തിച്ച നിലയിൽ.

SHARE
​തിരുവനന്തപുരം: കല്ലമ്പലത്ത് കാണാതായ മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് മരിക്കുകയും ചെയ്തു. കിളിമാനൂർ തട്ടത്തുമല/മുളയ്ക്കകത്തുകാവ് സ്വദേശിയായ ആഷിക് (25) ആണ് മരിച്ചത്.
കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിനുള്ളിലാണ് ആഷിക്കിനെ പോലീസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. വാഹനത്തിനുള്ളിൽ ചാർക്കോൾ പോലുള്ള അജ്ഞാതവസ്തു കത്തിച്ച നിലയിലായിരുന്നു.
​കഴിഞ്ഞ രണ്ടു ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോലീസ് തുടർന്നടപടികൾ സ്വീകരിച്ചു വരുന്നു.