ആവേശമായി ശ്രീകണ്ഠപുരം ഏരിയാ കാല്‍നട ജാഥ

1 min read
SHARE

 

കേന്ദ്ര അവഗണനക്കും സാമ്പത്തിക ഉപരോധത്തിനും കേന്ദ്ര ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ ‘കേരളമെന്താ ഇന്ത്യയിലല്ലേ’ എന്ന ചോദ്യമുയര്‍ത്തി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സരിന്‍ ശശി ലീഡറും കെ ടി അനില്‍ കുമാര്‍ മാനേജറുമായ ശ്രീകണ്ഠപുരം ഏരിയ കാല്‍നട ജാഥയ്ക്ക് ശ്രീകണ്ഠപുരം ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം നല്‍കി. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധിയാളുകള്‍ മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ കാല്‍നട ജാഥയെ സ്വീകരിക്കാനെത്തി. വിവിധ കേന്ദ്രങ്ങളില്‍ മുതിര്‍ന്ന നേതാക്കളായ മുന്‍ ഏരിയാ സെക്രട്ടറി കെ ആര്‍ കുഞ്ഞിരാമന്‍, ഇരിക്കൂര്‍ കെ വി നമ്പിയും ഭാര്യ കെ വി നിര്‍മ്മലയും മലപ്പട്ടത്തെ മുതിര്‍ന്ന നേതാവ് കെ കെ ഗോപാലനും ജാഥയെ സ്വീകരിക്കാനെത്തി. ഇരിക്കൂര്‍ ലോക്കലിലെ പെരുവളത്തുപറമ്പില്‍ നിന്ന് ആരംഭിച്ച ജാഥ ആലുംമുക്ക്, അടുവാപ്പുറം, തലക്കോട്, മലപ്പട്ടം സെന്റര്‍, അടൂര്‍, പഞ്ചാംമൂല എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ശ്രീകണ്ഠപുരം ടൗണില്‍ സമാപിച്ചു. സമാപന കേന്ദ്രത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ലോക്കല്‍ സെക്രട്ടറി വി സി രാമചന്ദ്രന്‍ അധ്യക്ഷനായി. കെ വി ബിജുമോന്‍ സ്വാഗതം പറഞ്ഞു. ജാഥാ ലീഡര്‍ സരിന്‍ ശശി എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജാഥ മാനേജര്‍ കെ ടി അനില്‍കുമാര്‍, പി പ്രകാശന്‍, പി വി കമലാക്ഷി, രതീഷ് ബാബു, ഒ ഷിനോജ്, കെ മിനേഷ്, നിഖില്‍ മണ്ണേരി, എന്‍ നാരായണന്‍, കെ ശ്രീജ, പി ഷിനോജ്, പി വി ശോഭന, കെ പി ദിലീപ്, സി രാഹുല്‍, പി വാസന്തി, സി വിനീത് എന്നിവര്‍ സംസാരിച്ചു.