ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ സംഘാടകസമിതി രൂപീകരിച്ചു

1 min read
SHARE

 

തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 1 ന് ശ്രീകണ്ഠപുരത്ത് വെച്ച് നടക്കുന്ന
താലൂക്ക് സെമിനാർ സംഘാടകസമിതി യോഗം ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം പി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മതം രാഷ്ട്രീയം ദേശീയത എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ തളിപ്പറമ്പ് താലൂക്കിലെ ഗ്രന്ഥശാലകളിൽ നിന്ന് 500 പ്രതിനിധി കൾ പങ്കാളികളാകും .
യോഗത്തിൽ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് ശ്രീമതി റംല പക്കർ അധ്യക്ഷയായി.
താലൂക്ക് സെക്രട്ടറി. വി. സി.അരവിന്ദാക്ഷൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.പി. പ്രശാന്തൻ, വി. സഹദേവൻ എന്നിവർ സംസാരിച്ചു. ഇ. കെ. അജിത്കുമാർ സ്വാഗതവും
സി കെ സുധീഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എബി. എൻ. ജോസഫ് (ചെയർമാൻ,)ടി. വി. ജയകൃഷ്ണൻ, റംല പക്കർ, കെ. കെ. രവി (വൈസ് ചെയർമാൻമാർ )
വി. സി. അരവിന്ദാക്ഷൻ (കൺവീനർ )ഇ. കെ. അജിത്‌ കുമാർ, വി. സഹദേവൻ (ജോയിന്റ് കൺവീനർമാർ ) എന്നിവരെ തെരെഞ്ഞെടുത്തു