ന്യൂദില്ലി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം; റെയില്‍വേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
1 min read

ന്യൂദില്ലിയില്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ദാരുണമായ സംഭവത്തില്‍ റെയില്‍വേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി. ഓരോ കോച്ചിലും ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കണക്കില്ലേയെന്ന് ചോദിച്ച കോടതി പരിധി വിട്ട് ടിക്കറ്റ് വിറ്റതെന്തിനെന്നും ചോദിച്ചു. പതിനെട്ട് പേരാണ് കുംഭമേളയ്ക്കുള്ള ട്രെയിനില്‍ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയും ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേലയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണു വിമര്‍ശനം. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേയുടെയും റെയില്‍വേ ബോര്‍ഡിന്റെയും വിശദീകരണവും കോടതി തേടിയിട്ടുണ്ട്.
ന്നതിനൊപ്പം സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കണമെന്നത് അടക്കമുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. അടുത്തമാസം 26ന് കേസ് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ന്യൂദില്ലി റെയില്‍വേ സ്റ്റേഷനില്‍ കനത്ത തിക്കിലും തിരക്കിലും മരണങ്ങള്‍ സംഭവിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്ക് പോകുന്ന ട്രെയിന്റെ പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായ ആശയക്കുഴപ്പവും അവ അനൗണ്‍സ് ചെയ്തതിലുണ്ടായ മാറ്റവും അപകടത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
സ്റ്റേഷനില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിട്ടും ആയിരകണക്കിന് ജനറല്‍ ടിക്കറ്റുകളാണ് റെയില്‍വേ വീണ്ടും വിറ്റത്. വൈകിട്ട് ആറിനും എട്ടിനുമിടയ്ക്ക് ശരാശരി 6000 ടിക്കറ്റുകള്‍ വില്‍ക്കുന്നിടത്ത് 9600 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റഴിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
